Local

‘കൂടെയുണ്ട്കരുത്തേകാൻ’ ശുചിത്വനിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടിയത്തൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ശുചിത്വത്തിന്റെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ പരിസ്ഥിതി നിയമങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ശുചിത്വം സംബന്ധിച്ച ചട്ടങ്ങൾ, പൊതുസ്ഥലങ്ങൾ വൃത്തിയായി നിലനിർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ സി ക്ലാസ് നയിച്ചു.. ജല, വായു, മാലിന്യനിയന്ത്രണ നിയമങ്ങൾ, പ്ലാസ്റ്റിക് നിയന്ത്രണ നിയമങ്ങൾ, പഞ്ചായത്തുകളും നഗരസഭകളും നടപ്പിലാക്കുന്ന ശുചിത്വ ചട്ടങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു . പ്രിൻസിപ്പൽ എം എസ് ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഷഹർബാൻ കോട്ട, ഉബൈദുള്ള , ഇർഷാദ് ഖാൻ, ലുക്മാൻ കെ സി ,ഫഹദ് ചെറുവാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

See also  അരീക്കോട് പഞ്ചായത്ത് സംരംഭകത്വ വികസന മേള നാളെ

Related Articles

Back to top button