World

യു എന്‍ സേനക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

ബൈറൂത്ത്: ലബനാനില്‍ അധിനിവേശ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സൈന്യം വീണ്ടും യു എന്നിന്റെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന ഉപയോഗിച്ചിരുന്ന വാച്ച് ടവറിന് നേരെയാണ് ആക്രമണം നടന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുന്നത്.

വാച്ച്ടവറുകളിലും റാസ് നഖുറയിലെ പ്രധാന താവളത്തിലും, ശ്രീലങ്കന്‍ ബറ്റാലിയന്റെ താവളത്തിനും നേരെയാണ് ആക്രമണം.

ഇസ്‌റാഈല്‍ നടപടിയെ അപലപിക്കുന്നതായി ലബനാന്‍ കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാത്തി വ്യക്തമാക്കി. ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

See also  ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു

Related Articles

Back to top button