Local

റോഡ് സുരക്ഷാ ബോധവത്ക്കരണം സംഘടിപ്പിച്ചു

അരീക്കോട് : കേരള മോട്ടോർ വാഹന വകുപ്പും റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറവും (റാഫ്) സംയുക്തമായി അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അരീക്കോട് എസ്.ഐ സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. റാഫ് അരീക്കോട് മേഖലാ പ്രസിഡൻ്റ് കെ. അഹമ്മദ് റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. കെ. സുലൈമാൻ മാസ്റ്റർ, എൻഎസ്എസ് കോർഡിനേറ്റർ എം. നജീബ്, റാഫ് ജില്ലാ സെക്രട്ടറി എ.കെ. ജയൻ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ എ.പി ആരിഫ് സൈൻ സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു.

See also  കൊടിയത്തൂരിലെ അങ്കണവാടികൾക്ക് കിച്ചൺ ഉപകരണങ്ങൾ നൽകി

Related Articles

Back to top button