Local

വീണുകിട്ടിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചേൽപ്പിച്ച് മാതൃകയായി

കുനിയിൽ: വീണുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേല്പിച്ചു. കോലോത്തും തൊടി ഹംസ എന്നവരുടെ ഉടമസ്ഥതയിലുള്ള 24 പവൻ സ്വർണ്ണമാണ് കഴിഞ്ഞ ദിവസം യാത്ര മധ്യേ നഷ്ടപ്പെട്ടത്. എന്നാൽ കുനിയിൽ ഹൈസ്കൂൾ റോഡിൽ വെച്ച് കോളക്കോടൻ ബീരാന് വസ്തു വീണുകിട്ടുകയായിരുന്നു. ചെയിൻ, വളയം, കമ്മൽ, മോതിരം ഉൾപ്പെടെ വിപണിയിൽ 11 ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങളാണ് കോളക്കോടൻ ബീരാൻ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായത്. ഇദ്ദേഹം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

പടം: നഷ്ടപ്പെട്ട ആഭരണങ്ങൾ, ഇൻസെറ്റിൽ കോളക്കോടൻ ബീരാൻ

See also  ബുഖാരി വാർഷിക സമ്മേളനം: സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു

Related Articles

Back to top button