Local
പുസ്തകം പ്രകാശനം ചെയ്തു

അരീക്കോട്: അരീക്കോട് വൈഎംഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇബ്രാഹിം മൂർക്കനാടിൻ്റെ പുതിയ പുസ്തകം ‘സായാഹ്ന പക്ഷികൾ’ കവിതാ സമാഹാരം പു.ക.സ ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ, കെ. പത്മനാഭൻ മാസ്റ്റർ കോട്ടക്കലിന് നൽകി പ്രകാശനം നിർവഹിച്ചു. ടി.മുഹമ്മദലി മാസ്റ്ററുടെ സ്വാഗത ഗാനത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. സാഹിത്യകാരൻ വാസു അരീക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിന് പു.ക.സ അരീക്കോട് മേഖല സെക്രട്ടറി ടി.എ മടക്കൽ സ്വാഗതം പറഞ്ഞു. എം.ടി മുസ്തഫ, അബ്ദുറശീദ് അരഞ്ഞിക്കൽ, ടി.കെ ബോസ്, എം.എ സുഹൈൽ, മധു തച്ചണ്ണ, കെ.എ റസാക്ക്, കെ.വി ഇബ്രാഹിം കുട്ടി, എ.സലിം, പി.എസ് വിശ്വൻ എന്നിവർ സംസാരിച്ചു. ഇബ്രാഹിം മൂർക്കനാട് നന്ദി പ്രകാശിപ്പിച്ചു.