Local

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി: മുക്കം ഡിവിഷന് രണ്ടാം സ്ഥാനം

നരിക്കുനി: ജൂലൈ 25-27 ദിവസങ്ങളിൽ നരിക്കുനിയില്‍ നടന്ന എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. 690 പോയിന്റോടെ ഫറോക്ക് ഡിവിഷന്‍ ജേതാക്കളായി. 636 പോയിന്റ് നേടിയ മുക്കം ഡിവിഷന്‍ രണ്ടാം സ്ഥാനവും 593 പോയന്റ് നേടിയ മാവൂര്‍ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 10 ഡിവിഷനില്‍ നിന്നെത്തിയ 2000ത്തില്‍ പരം പ്രതിഭകളാണ് ജില്ലാ സാഹിത്യോത്സവിനെത്തിയത്.
വൈകിട്ട് നടന്ന സമാപന സെഷന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്‌മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിച്ചു. സി കെ റാശിദ് ബുഖാരി അനുമോദന ഭാഷണം നടത്തി.

 

See also  ഒന്നാംസ്ഥാനവും എ ഗ്രേഡും പന്നിക്കോടിന് അഭിമാനമായി ഹന്ന ഉസ്മാൻ

Related Articles

Back to top button