Local

നീതു ചികിത്സ സഹായ സമിതി രൂപീകരിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് നോർത്ത് കീഴുപറമ്പിൽ താമസിക്കുന്ന നാറോങ്ങിൽ മിനിയുടെ മകൾ പ്ലസ് വൺ വിദ്യാർഥിനിയായ നീതു എന്ന കുട്ടി Scoliosis ( നട്ടെല്ലിന് വളവ്) എന്ന മാരകമായ രോഗത്തിന് വിധേയപ്പെട്ടിരിക്കുകയാണ്. അടിയന്തരമായി ഓപ്പറേഷൻ നടത്തുന്നതിന് 6 ലക്ഷം രൂപ ചിലവ് വരും. ചികിത്സ തുക കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കമ്മിറ്റി രൂപീകരിച്ചു.

ചെയർമാൻ പി വി സുബൈർ, വൈസ് ചെയർമാൻമാർ വി നിസാമുദ്ദീൻ, എംസി സിദ്ദീഖ്, കൺവീനർ ശങ്കരൻ മാസ്റ്റർ, ജോയിൻ കൺവീനർമാർ പിടി റഫീക്ക്, പിച്ച മണ്ണിൽ ഷൗക്കത്തലി, ട്രഷറർ ഷംസുദ്ദീൻ, ഭാരവാഹികൾ സഫാർ ചോല, മുനാദിർ, അഫ്സൽ ബാബു എം കെ, പിസി ചെറിയാത്തൻ, ഷാജി ടി എൻ, ഷാനവാസ്, മുഹമ്മദലി, ഷറഫുദ്ദീൻ, ശിഹാബ് പി കെ, എ വി സുധീർ, രാജൻ, സൈഫുദ്ദീൻ മാസ്റ്റർ, പിസി ചെറുണി, എം എം മുഹമ്മദ്, റഹ്മത്ത് മുക്കോളീ, മുഖ്യ രക്ഷാധികാരിയായി വാർഡ് മെമ്പർ പി കെ അസ്‌ലമിനെ തിരഞ്ഞെടുത്തു. കൂടാതെ രക്ഷാധികാരികളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ ഹുസൈൻ, വൈസ് പ്രസിഡണ്ട് പി പി റഹ്മാൻ, കെസിഎ ഷുക്കൂർ, സിപിഎം റഫീഖ്, അഷ്റഫ് കൊല്ലേറ്റ്, എം കെ ഫാസിൽ, റഷീദ്, വൈപ്പി നിസാർ, ജംഷീറാ ബാനു, ശരീഫ് മാസ്റ്റർ, എം എം ബഷീർ, എം.ഇ ശുഹൈബ്, എം.ഇ ഫസൽ, അലി കാരങ്ങാട് തുടങ്ങിയവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. യോഗത്തിൽ എം എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ സി എ ഷുക്കൂർ, ശങ്കരൻ മാസ്റ്റർ, എംസി സിദ്ദീഖ്, കെ സി അബ്ദു മാസ്റ്റർ, ഷൗക്കത്തലി പിച്ച മണ്ണിൽ, എം കെ ഫാസിൽ, മുക്കോളി റഹ്മത്തുള്ള, സൈഫുദ്ദീൻ മാസ്റ്റർ, ശരീഫ് മാസ്റ്റർ, മുനാദിർ, തുടങ്ങിയവർ സംസാരിച്ചു. ഷംസുദ്ദീൻ സ്വാഗതവും വി നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.

See also  പൂവ്വത്തിക്കൽ സർക്കിൾ നബിദിന സന്ദേശ റാലി മൈത്രയിൽ നടന്നു

Related Articles

Back to top button