Local
ഊർങ്ങാട്ടിരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ നടന്നു

ഊർങ്ങാട്ടിരി: വയനാട് ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ ഇന്ന് ഈസ്റ്റ് വടക്കുമുറി സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ലീഡ് കഴിഞ്ഞ വർഷത്തേക്കാൾ ഉയർത്തി അഞ്ച് ലക്ഷത്തിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.