അബുദാബി ഇസ്‌ലാമിക് ബാങ്കിന് രാജ്യാന്തര പുരസ്‌കാരം

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇസ്‌ലാമിക് ബാങ്കെന്ന പദവി എഡിഐബി(അബുദാബി ഇസ് ലാമിക് ബാങ്ക്)ക്ക്. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് 2024ലെ ഏറ്റവും സുരക്ഷിതമായ ബാങ്കെന്ന പദവി എഡിഐബിക്ക് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എഡിഐബി ഈ പദവി സ്വന്തമാക്കുന്നത്. ഐഎംഎഫിന്റെയും വാഷിങ്ടണ്‍ ഡിസിയിലെ വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെയും വാര്‍ഷിക യോഗത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.
സാമ്പത്തികമായ മികച്ച അടിത്തറയും കഴിവുറ്റ റിസ്‌ക് മാനേജ്‌മെന്റ് പ്രകടനവും അഡ്‌വാന്‍സ്ഡ് സൈബര്‍ സെക്യൂരിറ്റി സിസ്റ്റവുമാണ് ബാങ്കിന്റെ കരുത്ത്. തങ്ങളുടെ ഉപഭോക്താക്കള്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള മികച്ച സുരക്ഷയും ഏറ്റവും നല്ല അനുഭവവുമാണ് ഇത്തവണയും പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ബാങ്ക് സിഇഒ മുഹമ്മദ് അബ്ദുല്‍ബാരി പ്രതികരിച്ചു. യുഎഇയിലെയും ഈജിപ്തിലെയും ഏറ്റവും മികച്ച ബാങ്കെന്ന പദവിയും എഡിഐബി സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടവും മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ബാങ്കെന്നതും പരിഗണിച്ചായിരുന്നു ഈ പുരസ്‌കാരം.
The post അബുദാബി ഇസ്‌ലാമിക് ബാങ്കിന് രാജ്യാന്തര പുരസ്‌കാരം appeared first on Metro Journal Online.