Local

തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ കെഎസ്ഇബിയിൽ യൂത്ത് ലീഗ് പത്തനാപുരം പരാതി നൽകി

അരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ വികസനത്തിൽ പത്തനാപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ്, തെരുവ് വിളക്കുകൾ അടക്കമുള്ളവ റോഡ് വർക്ക്‌ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രകാശിക്കാത്തതിൽ യൂത്ത് ലീഗ് പത്തനാപുരം കമ്മറ്റിയുടെ നേത്രത്വത്തിൽ പത്തനാപുരം കെഎസ്ഇബി എഞ്ചിനീയർ മുമ്പാകെ നേരിട്ട് പരാതി അറിയിച്ചു.

കരാറുകാരുടെ ഭാഗത്ത്‌ നിന്ന് കെഎസ്ഇബിയിൽ നൽകാനുള്ള പേപ്പർ വർക്കുകൾ പൂർണമായി നൽകാത്ത സാഹചര്യത്തിൽ കണക്ഷൻ അനുവദിക്കാൻ സാധിക്കില്ല എന്നാണ് ഓഫീസ് അറിയിച്ചത്. അതേസമയം ഉടനെ കരാറുകാരുമായി ഫോണിൽ ബന്ധപെടുകയും ഉടൻ തന്നെ കെഎസ്ഇബിയിൽ നൽകാനുള്ള നടപടി വേഗത്തിൽ ആക്കി തരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

വിഷയത്തിൽ യൂത്ത് ലീഗ് പ്രതിനിധികൾ കെഎസ്ടിപി ഉദ്യോഗസ്ഥരുമായി നിരന്തരമായി ഫോണിൽ ബന്ധ പെട്ടിരുന്നു. യൂത്ത് ലീഗ് ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ കെ.പി, ഷാജി കെകെഎസ് (പത്തനാപുരം യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് ), ഷാഹിർ എം. പി (യൂത്ത് ലീഗ് സെക്രട്ടറി ), ഷഹബാസ് കാരാട്ടിൽ (എംഎസ്എഫ് സെക്രട്ടറി പത്തനാപുരം), ഉമ്മർ എം.പി എന്നിവർ പങ്കെടുത്തു.

See also  നവോത്ഥാന സംഗമം ഇന്ന് അരീക്കോട്

Related Articles

Back to top button