Local
ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

അരീക്കോട് (ദമ്മാം): ദമ്മാം-അരീക്കോട് വെൽഫെയർ അസോസിയേഷൻ ഇഫ്ത്താർ- മീറ്റ് 2024 അൽ-കോബാറിലെ അപ്സര ഹോട്ടലിൽ സംഘടിപ്പിച്ചു. അരീക്കോടും പരിസര പ്രദേശത്തുമുള്ള നൂറോളം പേർ പങ്കെടുത്ത ഇഫ്ത്താർ സംഗമം അമീർ അസ്ഹർ ഉദ്ഘാടനം ചെയ്തു. ഇഷാ ഷമീമിൻ്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ദവയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സെമീർ തെരട്ടമ്മൽ സംസാരിച്ചു.
മഹ്ബൂബ് മാടത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ച ഇഫ്ത്താർമീറ്റ് ഷമീം മൂർക്കൻ സ്വാഗതം പറഞ്ഞു. മുഹമ്മദലി വി.സി, ഇണ്ണിമാൻ, നെജീബ് മൂർക്കനാട്, ജുനൈദ് വടക്കുംമുറി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അബ്ദുൽഅലി വടക്കുംമുറി നന്ദി അർപ്പിച്ചു.