Local
കാവനൂർ പരിവാർ റംസാൻ ക്വിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

കാവനൂർ : കാവനൂർ പരിവാർ റംസാൻ ഭക്ഷ്യ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. കാവനൂരിലെ അർഹരായ മുഴുവൻ പരിവാർ കുടുബങ്ങൾക്കും ഒരു മാസത്തേക്ക് ആവശ്യമായ മെഗാ ഭക്ഷ്യ ക്വിറ്റുകളാണ് വിതരണം ചെയ്തത്.
ഫല വൃജ്ഞനങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ ഉൾപെടെ 30 ൽ പരം വസ്തുക്കളാണ് വിതരണം ചെയ്തത്. പരിവാർ കുടുംബങ്ങളുടെ പ്രൗഡമായ സംഗമത്തിൽ ഗ്രാമപഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങളുടേയും പൗരപ്രമുഖരുടേയും സാന്നിധ്യത്തിലായിരുന്നു കിറ്റ് വിതരണം നടന്നത്.