Local
സി.എച്ച്. സെന്ററിന് ധനസമാഹരണം നടത്തി

എടവണ്ണ : കാരുണ്യപ്രവർത്തനത്തിന് എടവണ്ണ സി.എച്ച്. സെന്ററിന് ധനസമാഹരണ യജ്‌ഞം തുടങ്ങി. റംസാനിൽ ലഭിക്കുന്ന തുകയാണ് കേന്ദ്രത്തിന്റെ പ്രധാന വരുമാനം. സി.എച്ച്. സെന്റർ ചെയർമാൻ എ.പി. ജൗഹർ സാദത്തിന് തുക കൈമാറി പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സി.എച്ച്. സെന്റർ കൺവീനർ വി.പി. ലുഖ്മാൻ, ട്രഷറർ പി.സി. റിയാസ് ബാബു, വി.പി. അഹമ്മദ് കുട്ടി മദനി, എ. അബ്ദുൽ ഷുക്കൂർ, എ. അഹമ്മദ് കുട്ടി, പി. ഇർഷാദ്, കെ. സുലൈമാൻ, എ. മുഹമ്മദ് കുട്ടി, സമീർ പാലപ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു.