Education

മുറപ്പെണ്ണ്: ഭാഗം 32

രചന: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തു തന്നെ
പദ്മ ഉണർന്നു…

കുളി കഴിഞ്ഞു വേഗം ഇറങ്ങി..

“സേതുവേട്ട… സേതുവേട്ട… “അവൾ അവനെ കൊട്ടി വിളിച്ചു.

“എന്താണ് പദ്മ….. ”

“എഴുനേൽക്കു… നേരം പുലർന്നു.. ”

പാവം സേതു ആണെങ്കിൽ ചാടി എഴുന്നേറ്റു…

സമയം നോക്കിയപ്പോൾ അഞ്ചു മണി കഴിഞ്ഞതേ ഒള്ളു..

“സമയം അതിനു ഇത്രയും ആയതല്ലേ ഒള്ളു… നി എന്തിനു ആണ് ഇങ്ങനെ ബഹളം കൂട്ടുന്നത്… ”

“കാലത്തെ ഇല്ലത്തു പോകണ്ടേ… മറന്നോ ഏട്ടൻ… ”

“ഹോ…. ഈ പദ്മ… ”

അവൻ വീണ്ടും ബെഡിലേക്ക് വീണു..

പദ്മ തെല്ലു ദേഷ്യത്തോട് മുറിയിൽ നിന്ന് ഇറങ്ങി..

അപ്പച്ചിയും അവളും കൂടി കാലത്തെ ഭക്ഷണം എല്ലാം ഉണ്ടാക്കുക ആണ്..

പൂരിയും മസാല കറിയും ആയിരുന്നു.

ഒരുപാട് ഒന്നും undakkenda…കാരണം മൂവരും കൂടെ ആണ് ഇന്ന് പദ്മയുടെ ഇല്ലത്തു പോകുന്നത്.. ഭക്ഷണം വേസ്റ്റ് ആക്കാതെ നോക്കുക ആണ് അവർ..

സേതു ആണെങ്കിൽ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു പോകാം എന്ന് പറഞ്ഞത് ആണ്…

പദ്മ സമ്മതിച്ചില്ല..

“ഏട്ടാ… അവിടെ എല്ലാവരും കാത്തു ഇരിക്കുക ആണ്… നമ്മക്ക് നേരത്തെ പുറപ്പെടാം.. ”

“എന്റെ പദ്മ… എനിക്കു ഒന്ന് രണ്ട് കാൾ വരും

.നിന്റെ ഇല്ലത്തു ആണെങ്കിൽ റേഞ്ച് കുറവും ആണ്.. ”

“ഇല്ല ഏട്ടാ…. അതൊക്ക ശരിയാക്കാം ”

“എങ്ങനെ
..നി ഒന്ന് മിണ്ടാതിരിക്കുക….”

“എന്നാൽ ഒരു കാര്യം ചെയാം മോനെ.. ഞാൻ ഇവിടെ നിൽക്കാം.. നി പോയിട്ട് വരൂ… ”

“ഇതാണ് അമ്മയുടെ പ്രോബ്ലം… ഞാൻ പറയുന്നത് ഒന്ന് മനസിലാക്കുക… അത്രയും ഒള്ളു.. ”

അവൻ ഡ്രസ്സ്‌ മാറാൻ ആയി വാഷ് റൂമിൽ കയറി
.

അവനു വേണ്ടി പദ്മ ഒരു ഷർട്ടും മുണ്ടും എടുത്ത് വേച്ചു..

അവൾ ആണെങ്കിൽ ആകെ ത്രില്ലിൽ ആണ് എന്ന് അവനു തോന്നി.

പദ്മ ഒരു സാരീ എടുത്ത് അണിഞ്ഞു..

മൂവരും കൂടി ഇല്ലത്തു എത്തിയപ്പോൾ 12മണി ആയിരുന്നു..

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്..
മുത്തശ്ശിയും മുത്തശ്ശനും ഒക്കെ കാത്തു ഇരിക്കുക ആയിരുന്നു..

“മുത്തശ്ശാ…. “അവൾ ഓടി വന്നു കാലിൽ തൊട്ട് തൊഴുതു..

“ന്റെ കുട്ടി…. “ആ വൃദ്ധന്റെ ചുളിവ് വീണ കൈകൾ അവളെ തഴുകി.

“മുത്തശ്ശിയും അച്ഛനും അമ്മയും ഒക്കെ അവളുടെ അടുത്ത് കൂടി..

“നാല് ദിവസം കൊണ്ട് ഇത്തിരി വണ്ണം കൂടി…. ല്ല്യെ അമ്മേ… ”

ഗിരിജ അവളെ നോക്കി..
..

“ഒന്ന് പോ അമ്മേ… തമാശ പറയുവാ… ”
..

See also  പൗർണമി തിങ്കൾ: ഭാഗം 11 - Metro Journal Online

“അല്ല….. ഞാൻ കാര്യം ആയിട്ട് ആണ് പറഞ്ഞത്…. ”

“അമ്മയും മകളും കൂടി ഓരോന്ന് പറഞ്ഞു നിൽക്കാതെ, സേതുനെ വിളിച്ചു അകത്തു കയറ്റുക.. ”

മുത്തശ്ശി ഗിരിജയെ നോക്കി..

“അപ്പോൾ ഞാൻ അന്യ ആയോ അമ്മേ… ”

“ന്റെ ദേവകി…. നി അതിനു ഈ വീട്ടിലെ അംഗം അല്ലെ… ”

സേതു ഒരു ചെറു പുഞ്ചിരിയോടെ
നിന്നതേ ഒള്ളു..

“സേതു
…മോനെ…. വരൂ….. “വിശ്വനാഥൻ അവനെ വിളിച്ചു അകത്തേക്ക് കയറ്റി..
ഇളനീർ എടുക്ക് ഗിരിജ……. ” മുത്തശ്ശൻ കോലയിലേക്ക് കയറി.

ഇളനീർ ഒക്കെ കുടിച്ചു ക്ഷീണം മാറ്റിയതിന് ശേഷം സേതു റൂമിലേക്ക് വന്നു..

“ആഹ് സേതുവേട്ടൻ വന്നോ,,,, ദ ഈ ഡ്രസ്സ്‌ ഇട്ടോളൂ…. “അവൾ ഒരു t ഷർട്ട്‌ ഉം വെള്ള മുണ്ടും എടുത്ത് അവനു കൊടുത്തു.

“മ്മ്… അവിടെ വെച്ചോളൂ…. ഞാൻ എടുത്തോളാം.. ”

“എന്തെ ഇപ്പോൾ താമസിക്കുന്നത്… ഈ വേഷം മാറിയിട്ട് ആ കുളത്തിൽ പോയി ഒന്ന് മുങ്ങി വരൂ… വേണമെങ്കിൽ ഞാനും വരാം ഒരു കമ്പനിക്ക്… ”

ഒരു കള്ളചിരിയോടെ അവൾ പറഞ്ഞു.

സേതുവിൻറെ മുഖം പക്ഷെ വലിഞ്ഞു മുറുകിയതെ ഒള്ളു..

കാരണം അവന്റെ മനസ്സിൽ നിറയെ സിദ്ധു ആയിരുന്നു.

എന്തായാലും ആറു മാസം.. അതു കഴിഞ്ഞാൽ ഇവൾ അയാളുടെ ആകും.. അവൻ ഓർത്തു.

“സേതുവേട്ടന് എന്തെ ഇത്രയും ആലോചിക്കാൻ ഉള്ളത്….മനസിലിരുപ്പ് എന്താണ്..”

“എന്റെ മനസ്സിൽ ഒന്നും ഇല്ല… ഞാൻ ഒന്നും ആലോചിച്ചും ഇല്ല..”

“മ്മ്.. ഒക്കെ ഒക്കെ…. ”

അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി.

സേതു ഡ്രസ്സ്‌ മാറിയിട്ട് വന്നപ്പോൾ ഗിരിജയും ദേവകിയും ഒക്കെ കൂടി ഭക്ഷണം എല്ലാ എടുത്തു വെച്ചു..
അവിയലും സാമ്പാറും കാളനും ഓലനും എരിശ്ശേരിയും കൂട്ടിക്കറിയും എന്ന് വേണ്ട…… എല്ലാ വിഭവവും മേശമേൽ നിരന്നു..
..

“ഹോ… ഇതു എന്തൊക്ക ആണ് അമ്മേ…. എന്തെല്ലാം ഐറ്റംസ് ആണ് ഇതു… ഈ സേതു ഏട്ടൻ ഇത്രയും വലിയ VIP ആണോ….. ”

“ആഹ്ഹ്….. ഇതാപ്പോ നന്നായെ… നീയും VIP ആണ്…VVIP പോരെ……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post മുറപ്പെണ്ണ്: ഭാഗം 32 appeared first on Metro Journal Online.

Related Articles

Back to top button