Local

അരീക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷിർ കല്ലടയെ ടിഡിആർ.എഫ് ആദരിച്ചു

അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റ നൗഷർ കല്ലടയെ ടി.ഡി.ആർ.എഫ് വളണ്ടിയർമാർ ആദരിച്ചു. നേരത്തെ ടി.ഡി.ആർ.എഫ് സജീവ വോളഡിയറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ടി‌ഡിആർഎഫ് ഏറനാട് താലൂക്ക് കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലായിരുന്നു ആദരിക്കൽ ചടങ്ങ്. ടി.ഡി.ആർ.എഫിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുകയും പ്രളയ ദുരിതകാലത്ത് വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റാൻ അടക്കം സജീവമായി പ്രവർത്തിക്കുകയും ചെയ്ത സജീവ പ്രവർത്തകനാണ് നൗഷർ കല്ലട. പൂങ്കുടി ‘മലയിൽ’ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ പൊന്നാട അണിയിച്ചു. ചീഫ് കോർഡിനേറ്റർ ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് മുഖ്യാതിഥിയായി. ഡോക്ടർ അഷറഫ് വാഴക്കാട്, അബ്ദുൽ കരീം പൂങ്കുടി, ജുനൈസ് കീഴുപറമ്പ്, അൻവർ കീഴുപറമ്പ്, ലുഖ്മാൻ കാവനൂർ തുടങ്ങിയവർ സംസാരിച്ചു.

See also  എസ് എസ് എൽ സി റിസൾട്ട് 2025

Related Articles

Back to top button