സാമുഹിക സാമ്പത്തിക നീതി, സുതാര്യത എന്നിവ ഉറപ്പാക്കാനാണ് വഖഫ് നിയമഭേദഗതി: പ്രധാനമന്ത്രി

സാമൂഹിക സാമ്പത്തിക നീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ കാലമായി പിന്നാക്കം നിൽക്കുന്നവരെ ബിൽ സഹായിക്കും. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെടുന്നവരെ ബില്ല് സഹായിക്കും. പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് നിയമ നിർമാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
വഖഫ് നിയമഭേദഗതി ബിൽ സുതാര്യത വർധിപ്പിക്കും. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവത്തിൽ ആയിരുന്നു. മുസ്ലീം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലീങ്ങളുടെയും താത്പര്യങ്ങൾക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസ്സിന് മുൻഗണന നൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
The post സാമുഹിക സാമ്പത്തിക നീതി, സുതാര്യത എന്നിവ ഉറപ്പാക്കാനാണ് വഖഫ് നിയമഭേദഗതി: പ്രധാനമന്ത്രി appeared first on Metro Journal Online.