കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീര തുടക്കം

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീര തുടക്കം
കേരള എൻ.ജി.ഒ യൂണിയന്റെ
61-ാം സംസ്ഥാന സമ്മേളനം
കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി.
ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്
രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ്
എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.
വൈകിട്ട് 3.30-ന് 15000 ത്തിലധികം ജീവനക്കാർ പങ്കെടുക്കുന്ന പ്രകടനം
ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്, സി എച്ച് മേൽപ്പാലം വഴി പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ സമാപിക്കും.
പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ മുഹമ്മദ് റിയാസ്, കെ.പി മോഹനൻ എം.എൽ.എ എന്നിവർ സംസാരിക്കും.
തുടർന്ന് പ്രശസ്‌ത ഗസൽ ഗായകൻ അലോഷി പാടും.
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത ഉദ്‌ഘാടനം ചെയ്യും.
15 ജില്ലാ കമ്മറ്റികളിൽ നിന്നായി 931 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.