National

ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. ഒരു ഘട്ടത്തിൽ 64 സീറ്റുകളിൽ വരെ കോൺഗ്രസ് മുന്നിട്ട് നിന്നിരുന്നു. കോൺഗ്രസ് വിജയമുറപ്പിച്ച ഘട്ടത്തിൽ നിന്നും ബിജെപി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത്

നിലവിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മണിക്കൂറുകളിൽ 19 സീറ്റിൽ മാത്രം മുന്നിട്ട് നിന്നിരുന്ന ബിജെപി ഇപ്പോൾ 46 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 38 സീറ്റുകളിലാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

ഹരിയാനയിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചതിന് പിന്നാലെയാണ് ട്വിസ്റ്റ് വന്നത്. എഐസിസി ആസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ചകൾ അടക്കം ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഇപ്പോൾ മേൽക്കൈ നഷ്ടപ്പെടുന്നത്‌

See also  സന്യാസി വേഷം കെട്ടിയവര്‍ രാഷ്ട്രീയം വിടണം; മഹാരാഷ്ട്രയില്‍ ഖാര്‍ഗെ – യോഗി വാക് പോര്

Related Articles

Back to top button