Local

‘നിറക്കൂട്ട് ‘ വായന വാരാചരണം സമാപിച്ചു

 

തിരുവമ്പാടി : കക്കാടംപൊയിൽ സെയ്ൻറ് മേരീസ് ഹൈസ്കൂ
ളിൽ നടന്നുവന്ന വായന വാരാചരണം സമാപിച്ചു.സെൻ്റ് മേരിസ് ഹൈസ്കൂളിൽ ‘നിറക്കൂട്ട് ‘
വായന വാരാചരണം സമാപനം,
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എൻ. എം. എം. സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിക്കൽ ചടങ്ങും നടത്തി.


നിറക്കൂട്ട് എന്ന പേരിൽ ഒരുക്കിയി വായനാവാരാചരണം സമാപനം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം എൻ.എം. എം. സ്കോളർഷിപ്പ് ജേതാക്കൾക്കും വിവിധ മത്സരവിജയികൾക്കും അനുമോദം എന്നിവ എ.പി.മുരളീ
ധരൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻറ് പി. ജെ. ജോസഫ് അധ്യക്ഷനായി .വിദ്യാർഥികളുടെ വഞ്ചിപ്പാട്ട്, സമൂഹ നൃത്തം, കവിതാലാപനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അമൽസൺ മങ്കരയിൽ, സ്റ്റാഫ് സെക്രട്ടറി സിജു കുര്യാക്കോസ്,സിമി ജോർജ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി. ജെ.ഷാജി സ്വാഗതവും സിസ്റ്റൻ അലൻ നന്ദിയും പറഞ്ഞു.

കക്കാടംപൊയിൽ സെയ്ൻറ് മേരീസ് ഹൈസ്കൂളിൽ നടന്നു നിറക്കൂട്ട് പരിപാടി എ.പി. മുരളീ
ധരൻ ഉദ്ഘടനം ചെയ്യുന്നു.

See also  വായനാ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻഎസ്എസ് വളണ്ടിയർമാർ വായിക്കുക സമ്മാനിക്കുക

Related Articles

Back to top button