ഗ്രീൻ ആർമി കൊടുവള്ളി പരീക്ഷാ വിജയികളെ അനുമോദിച്ചു

താമരശ്ശേരി:ജീവകാരണ്യ,വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളിലൂടെ കൊടുവള്ളി നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ആർമി (ഹരിത സേന സൊസൈറ്റി) അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷത്തെ എസ്.എസ്.എൽ സി, പ്ലസ്ടു പരീക്ഷ വിജയികളായവരെ അനുമാദിച്ചു.
താമരശ്ശേരി പഞ്ചായത്തിലെ അവേലം വാർഡിൽ ഉൾപ്പെട്ട സി.കെ സൽമാനുൽ ഫാരിസിന് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സയ്യിദ് അഷ്റഫ് തങ്ങൾ അൽ അഹ്ദൽ ഗ്രീൻ ആർമി കൊടുവള്ളിയുടെ ഉപഹാരം കൈമാറി. വാർഡ് മുസ്ലിംലീഗ് കമ്മറ്റി ജനറൽ സെക്രട്ടറി മൻസൂർ അവേലം മുഖ്യ അതിഥിയായ ചടങ്ങിൽ ഗ്രീൻ അർമി ട്രസ്റ്റ് പ്രസിഡണ്ടും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മറ്റി വൈസ് പ്രസിഡണ്ടുമായ നജീബ് തച്ചംപൊയിൽ അനുമോദന പ്രഭാഷണം നടത്തി.
ഗ്രീൻ ആർമി സെക്രട്ടറി നാസർ ബാവി,അംഗങ്ങളായ ബിച്ചി അവേലം, താമരശ്ശേരിപഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി,ബഷീർ തുടങ്ങിയവർ പങ്കെടുത്തു.