Education
പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; പൈലറ്റ് ഗിരീഷ് കൊല്ലം സ്വദേശി

മഹാരാഷ്ട്ര പൂനെയിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്. വ്യോമസേനയിൽ പൈലറ്റായി വിരമിച്ചയാളാണ് ഗിരീഷ്.
ഇന്ന് രാവിലെ 7.45ന് പൂനെയിലെ ബവ്ധാൻ ബുദ്രുക് എന്ന പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല
ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ പൂനെയിലെ സസൂൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; പൈലറ്റ് ഗിരീഷ് കൊല്ലം സ്വദേശി appeared first on Metro Journal Online.