Local

പുസ്തക ബാങ്ക് ആശയവുമായി കൊടിയത്തൂർ പി ടി എം

കൊടിയത്തൂർ: പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തക ബാങ്ക് പിടിഎ പ്രസിഡണ്ട് എസ് എ നാസർ ഉദ്ഘാടനം ചെയ്തു . മുൻകാലങ്ങളിൽ വിദ്യാർഥികൾ ഉപയോഗിച്ച് ടെക്സ്റ്റ് പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും എൻഎസ്എസ് വളണ്ടിയർമാർ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുകയും പുസ്തക ബാങ്കിലേക്ക് കൈമാറുകയും ചെയ്തു .സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ നേടുന്ന ഏത് വിദ്യാർത്ഥിക്കും പുസ്തക ബാങ്കിൽ നിന്നും പുസ്തകങ്ങൾ കൈപ്പറ്റി ഉപയോഗിക്കാവുന്നതാണ് .പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾ പുസ്തകങ്ങൾ പുസ്തക ബാങ്കിലേക്ക് തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി . ചടങ്ങിൽ പ്രിൻസിപ്പാൾ എം എസ് ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സലീം കെ.ടി ,ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, ലുക്മാൻ കെ സി ജംഷീദ പിസി, മുൻഷിറ, റുബീന, ജാസിറ പ്രിയ തുടങ്ങിയവർ സംബന്ധിച്ചു

See also  കാവനൂർ പരിവാർ റംസാൻ ക്വിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

Related Articles

Back to top button