Gulf

വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിലുള്ള വിലക്കില്‍ ഭാഗികമായ ഇളവ്

അബുദാബി: യുഎയില്‍ വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിന് ഉണ്ടായിരുന്ന വിലക്കില്‍ ഭാഗികമായി ഇളവ് വരുത്തുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പറത്താന്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതവും ഒപ്പം സമൂഹത്തിനും ആകാശത്തിനും സുരക്ഷ ഉറപ്പാക്കുന്നതുമായിരിക്കണമെന്നും ജിസിഎഎ(ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി) വ്യക്തമാക്കി.

എന്‍സിഇഎംഎ(നാഷ്ണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ഡ്രോണ്‍ ഓപറേഷനുകള്‍ റെഗുലേറ്റ് ചെയ്യാന്‍ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമാവും വ്യക്തികളുടെ ഡ്രോണ്‍ ഉപയോഗത്തിന്റെ നിരോധനത്തില്‍ ഇളവ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുക. യുഎഇ ഡ്രോണ്‍സ് ആപ്പിലും drones.gov.ae. എന്ന വെബ്‌സൈറ്റിലും ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുമുണ്ട്.

The post വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിലുള്ള വിലക്കില്‍ ഭാഗികമായ ഇളവ് appeared first on Metro Journal Online.

See also  ഒമാനിലെ ആദ്യ പഞ്ചസാര ശുദ്ധീകരണശാല പ്രവർത്തനം തുടങ്ങി; 90,000 ടണ്ണിലധികം പഞ്ചസാരയുമായി ആദ്യ കപ്പലെത്തി

Related Articles

Back to top button