രക്തദാനം,ജീവദാനം , ബോധവൽക്കരണവുമായി എൻഎസ്എസ് വളണ്ടിയർമാർ

മുക്കം:കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജീവദുതി പോൾ ബ്ലഡ് രക്തദാന ക്യാമ്പിനോട് അനുബന്ധിച്ചുള്ള രക്തദാന ബോധവൽക്കരണ ലഘുലേഖ പ്രകാശനം ചെയ്തു. പൊതുജനങ്ങളിൽരക്തദാന അവബോധം സൃഷ്ടിക്കുക, രക്തദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടി തയ്യാറാക്കിയ ലഘുലേഖ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ടി ഒ മായ പ്രകാശനം ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പന്നിക്കോട് എയുപി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എൻഎസ്എസ് വളണ്ടിയർമാർ *രക്തദാനം ജീവദാനം* എന്ന സന്ദേശവുമായി 500 ഓളം വീടുകളിലും അങ്ങാടികളിലും ലഘുലേഖ വിതരണം ചെയ്യും. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, സിപി സഹീർ , ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയശ്രീ കെ , രമേഷ് കുമാർ, വളണ്ടിയർമാരായ മിന്ഹാല്‍ കെ ,തമന്ന, അബ്ദുൽ ഹാദി, റസ്‌ല , ഹാഫിയ ജമാൽ ‘ദിയ കെ, തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : രക്തദാനം ജീവ ദാനം ,കൊടിയത്തൂർ പി ടി എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ രക്തദാന ബോധവൽക്കരണ ലഘുലേഖ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ടി ഒ മായ പ്രകാശനം ചെയ്യുന്നു