GovernmentLocal
സർക്കാർ സൗജന്യ പരിശീലനം നൽകുന്നു

കേന്ദ്രസർക്കാരിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ പ്രവർത്തിക്കുന്ന കമ്പോസിറ്റ് റീജ്യണൽ സെൻ്ററിൽ ഭിന്നശേഷി വ്യക്തികൾക്ക് PSC, UPSC, RRB എന്നീ മത്സരപരീക്ഷകൾക്ക് സൗജന്യ പരീശീലനം ഒരുക്കുന്നു. 9 മാസം നീണ്ടുനിൽക്കുന്നതാണ് പരിശീലനം.
കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ പരീശീലനം നൽകുന്നത്. താല്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിരിക്കുന്ന QR കോഡ് വഴി ഫോം (https://forms.gle/K3Pe8hVcLj8CPhma9) പൂരിപ്പിക്കുക.