Local

കളഞ്ഞു കിട്ടിയ പേഴ്സ് തിരിച്ചേല്പിച്ച് അസീസ് മാതൃകയായി

 

കൂളിമാട് : കൂളിമാട് പാലത്തിന് സമീപത്ത് വെച്ച് കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകളും വലിയ തുകയും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേല്പിച്ചു മാവൂരിലെ ഡ്രൈവർ അസീസ് മാതൃകയായി. ഇന്ന് കാലത്താണ് സംഭവം. പേഴ്സ് കിട്ടിയ ഉടനെ കൂളിമാട് അബ്ദുക്കാൻ്റെ ഹോട്ടലിൽ ഏല്പിക്കുകയായിരുന്നു. ഹോട്ടലുടമ ടി.വി. മുഹമ്മദ് ശാഫി പേഴ്സിൽ കണ്ട വിലാസത്തിൽ ഉടമയുമായി ഉടൻ ബന്ധപ്പെടുകയും ഇരുവരെയും വിളിച്ചു വരുത്തി പേഴ്സ് കൈമാറുകയും ചെയ്തു. കരുവാങ്കല്ല് സ്വദേശി സിറാജുദ്ദീൻ്റെതായിരുന്നു പേഴ്സ്. അസീസിൻ്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു. മജീദ് കൂളിമാട് , എ. ഫൈസൽ, ടി.വി. മുഹമ്മദ് ശാഫി എന്നിവർ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.

See also  എലത്തൂരിൽ ബസ് മറിഞ്ഞു അനവധി പേർക്ക് പരിക്ക്

Related Articles

Back to top button