Local

എൻഎസ്എസ് ദിനത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കലയുടെ ചിറകിൽ കരുത്തുറ്റ ചുവട്, എൻ‌എസ്‌എസ് ദിനത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കലാമേള

കൊടിയത്തൂർ ∶ എൻ‌എസ്‌എസ് ദിനാഘോഷത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കലാമേള സംഘടിപ്പിച്ചു. “ഉൾക്കൊള്ളലാണ് സമൂഹത്തിന്റെ യഥാർത്ഥ ശക്തി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. എൻഎസ്എസ് സ്റ്റേറ്റ് സെൽ നടപ്പാക്കുന്ന ജീവിതോത്സവം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു
ചിത്രരചന, ഗാനാലാപനം, കഥപറച്ചിൽ, കവിതാലാപനം , സ്കിറ്റ് തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു . വാക്കുകൾക്കും നിറങ്ങൾക്കും അപ്പുറം കുട്ടികളുടെ മനസ്സിൽ നിറഞ്ഞിരുന്ന സ്വപ്നങ്ങളും ആത്മവിശ്വാസവും വേദിയിൽ വിരിഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ദേശീയപാര അത്‌ലറ്റിക്സിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വിദ്യാർഥി അജ്ഹദിനെ ചടങ്ങിൽ ആദരിച്ചു.
എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലിം, സുലൈഖ, കെ.പി, ഇർഷാദ് ഖാൻ, സി പി സഹിർ, ഫഹദ് ചെറുവാടി വോളണ്ടിയർമാരായ തമന്ന കെ , മിൻഹാൽ ഹെബ, ഹാദി സി.കെ, റസ്ലല എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

:എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഇൻക്ലൂസീവ് ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്യുന്നു

See also  വിയോഗം

Related Articles

Back to top button