Local

താഴെക്കോട് എ യു പി സ്കൂളിൽ കുട്ടികൾക്കായി ഗണിത മിഠായി

 

മുക്കം: താഴെക്കോട് എ യു പി സ്കൂളിൽ കുട്ടികൾക്കായി ഗണിത മിഠായി എന്ന പേരിൽ ഗണിത വിഷയം എളുപ്പമാക്കുന്നതിന് വേറിട്ട പരിപാടികൾ ആരംഭിച്ചു. കണക്ക് കടിച്ചാൽ പൊട്ടില്ല എന്ന് പറച്ചിലിനെ കടിക്കേണ്ട രീതിയിൽ കടിച്ചാൽ കണക്ക് വിഷയം എളുപ്പത്തിൽ ആയാസകരമാക്കാനും, ആസ്വാദ്യകരമാക്കാനും കഴിയും എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടികൾ. ഹെഡ്മിസ്ട്രസ് മീവാർ. കെ ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് ഗണിത അധ്യാപകരായ സ്വപ്ന. കെ. കെ, ആൽഫി. കെ ആർ, നാദിയ. എം, ലെമിന. എ. കെ, അസ്മിന.പി. കെ എന്നിവർ നേതൃത്വം നൽകി.

See also  നിവേദനം നൽകി

Related Articles

Back to top button