Local

വാർത്ത വായന മത്സരം നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സാഹിത്യ ക്ലബ്ബിന്റെയും, മുക്കം സി ടി വി ചാനലിൻ്റെയും സഹകരണത്തോടെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി ഡോൺ ബോസ്കോ കോളേജിൽ വച്ച് വാർത്ത വായന മത്സരം നടത്തി. കേരള വിഷൻ ഡയറക്ടർ ബോർഡ് അംഗവും, സി ടിവി മാനേജർ ഡയറക്ടറുമായ എ സി നിസാർ ബാബു അധ്യക്ഷനായ പരിപാടിയിൽ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയി ആശംസ പ്രസംഗം നടത്തി. ലിയ ഫാത്തിമ സി (പിടിഎം ഹയർസെക്കൻഡറി സ്കൂൾ കൊടിയത്തൂർ) അയന സന്തോഷ്, ആൽബിന ഷാജി (സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി ) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ ജോബി എം എബ്രഹാം മെമന്റോയും ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ കോളേജ് ചെയർപേഴ്സൺ അനസ്യ നന്ദി പറഞ്ഞു. പരിപാടിക്ക് റഫീഖ് ടി , കോളേജ് അധ്യാപകരായ ജംഷിന വി, പ്രബിത എ സി , അഞ്ജലി പി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

See also  നിര്യാതനായി

Related Articles

Back to top button