Local

പ്രതിഭകളെ ആദരിച്ചു

മുക്കം:മൂല്യങ്ങൾ ചോരാത്ത പ്രബുദ്ധതയാണ് നാടിനും സമൂഹത്തിനും ആവശ്യം. മുക്കം കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ആദരവ് 24 അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ കോർപറേറ്റ് കൺസൾട്ടന്റ് എ എം ആഷിഖ് ആദരവ് 24 ഉദ്ഘാടനം ചെയ്തു. വൈദഗ്ധദ്യം നേടുക അനിവാര്യമാണ്, എന്നാൽ മൂല്യങ്ങൾ നഷ്ടപ്പെടരുത്. ഈ തത്വം മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന കരുണാ ഫൗണ്ടേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ്, ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എൻജിനീയർ സിപി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. കരുണ ഫൗണ്ടേഷൻ ചെയർമാൻ ഐ പി ഉമമർ അധ്യക്ഷതവഹിച്ചു.

അറബികാലിഗ്രാഫിയിൽ ഇന്ത്യയിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ കോഴിക്കോട് ഗവൺമെന്റ് ടി ടി ടി.ഐ മുൻ അധ്യാപകൻ കെ വി അബ്ദുൽ വഹാബിനെ പൊന്നാട നൽകി ആദരിച്ചു. കാലിഗ്രാഫി ശാസ്ത്ര പഠനത്തിന്റെ തനിമയും ഇന്ത്യൻ കലാശാസ്ത്രത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഡോക്ടർ അബ്ദുൽ വഹാബ് സംസാരിച്ചു. റോബോട്ടിക്ക് അസിസ്റ്റൻഡ് സർജറി യിൽ ഡോക്ടറേറ്റ് നേടിയ പി.വി. സാബിക്ക്, എം ബി ബി എസ് നേടിയ അമൽ നജീബ്, ഡോക്ടർ റീമ ശബ്നം, ഡോക്ടർ അബിൻ ഷാ, പി.എച്ഡിക്ക് സെലക്ഷൻ ലഭിച്ച എൻ കെ മുബാരിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരുണ ഫൗണ്ടേഷന്റ വൈജ്ഞാനിക തൊഴിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് പിസി നാസർ മാസ്റ്റർ അവതരിപ്പിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി, സി ഐ ഇ ആർ പൊതു പരീക്ഷ, എൻ എം എം എസ്, വിവിധ പ്രതിഭാ പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.മികച്ച മദ്രസകൾക്കുള്ള ഉപഹാരം ചെറുവാടി സലഫി മദ്‌റസാ കമ്മറ്റി, നെല്ലിക്കപറമ്പ് മദ്രസത്തുൽ മുജാഹിദീൻ സാരഥികൾ ആർക്കിടെക് പി ജാഫർ അലി എൻജിനീയറിൽ നിന്ന് ഏറ്റുവാങ്ങി, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ കല്ലുരുട്ടി, ശിഹാബ് കുറവൻ ഡോക്ടർ ഒസി അബ്ദുൽ കരീം, പി സുൽഫിക്കർ സുല്ലമി, മജീദ് പന്നിക്കോട്, എൻ ഷൈജൽ,സർജീന കല്ലുരുട്ടി, വി.പി നൗഷാദ് എരഞ്ഞി മാവ് , പി.വി അബ്ദുസലാം, മജീദ് ചാലക്കൽ എന്നിവർ സംസാരിച്ചു.

See also  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Related Articles

Back to top button