Local
ഐ.ടി. സർവീസ് ഡെസ്ക് ഉദ്ഘാടനം

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പിന്റെ ഭാഗമായി ഐ ടി സംബന്ധമായ കാര്യങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഐ ടി സർവീസ് ഡെസ്ക് കോഴിക്കോട് ജില്ല ഐ ടി മാസ്റ്റർ ട്രെയിനർ ശ്രീ. ജവാദ് അലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ, എസ് ഐ ടി സി ശ്രീ. ജ്യോതിഷ് ചാക്കോ, ലിറ്റിൽ കൈറ്റ് അധ്യാപകരായ ശ്രീ. ഷിന്റോ മാനുവൽ, ശ്രീമതി ബെറ്റ്സി മേരി ,അധ്യാപകരായ പ്രജുഷ സുജിത്, വിദ്യാർത്ഥി പ്രതിനിധി ലോറ ആഗ്നസ് ബാസ്റ്റിൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ്, മൊബൈൽ ആപ്ലിക്കേഷൻ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. നാൽപത്തിയൊന്ന് വിദ്യാർത്ഥികളും മുപ്പതിലധികം രക്ഷിതാക്കളും സംബന്ധിച്ചു.