Local
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കൈ ഒഴിഞ്ഞ സ്റ്റേ റൂമിനായി നാട്ടുകാരെന്റെ കൈ താങ്ങ്
തിരുവമ്പാടി:തിരുവമ്പാടി യൂണിറ്റിലെ കോഴിപ്പാറ സ്റ്റേ സർവീസ് പോകുന്ന ജീവനക്കാർ താമസിക്കുന്ന റൂമിൽ നിലവിൽ വിശ്രമിക്കുവാൻ കട്ടിൽ ഇല്ലായിരുന്നു ഇതു മൂലം വളരെ കഷ്ടപെട്ടാണ് ജീവനക്കാർ ഡ്യൂട്ടി എടുത്തിരുന്നത്.
കെസ്ആർടിസി ജീവനക്കാരുടെ ദുരിതം നേരിൽ മനസിലാക്കിയ പ്രദേശ വാസിയായ ജോസേട്ടൻ കട്ടിലിന്റെ ആവശ്യത്തിലേക്ക് അയ്യായിരം രൂപ സ്പോൺസർ ചെയ്തു മാതൃകയായി.
അദ്ദേഹം അത് ഇന്ന് ഡ്യൂട്ടി പോയ കണ്ടക്ടർ സന്തോഷിന് കൈമാറി. കോഴിപാറ സ്റ്റേ സർവീസിലെ സ്ഥിരം യാത്രക്കാരൻ ആണ് ജോസേട്ടൻ.

ഈ ഉദ്യമത്തിന് പരിശ്രമിച്ച ശ്രീ. ജോസേട്ടനും കെസ്ആർടിസി ജീവനക്കാരായ സന്തോഷിനും സാദിഖ് റഹ്മാൻ എന്നിവർക്കും മലയോര മേഖല കെസ്ആർടിസി ഫോറത്തിന്റെ അഭിനന്ദനങ്ങൾ അറീയിക്കുന്നു



