Local

ഭരണഘടനയുംമനുഷ്യാവകാശങ്ങളും, എൻ എസ് എസ് വോളന്റീയർമാർ സെമിനാർ സംഘടിപ്പിച്ചു

കൊടിയത്തൂർ:ദേശീയ ഭരണഘടന ദിനത്തൊടനുബന്ധിച്ച് കൊടിയത്തൂർ പിടി എം ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് “ഭരണഘടനയും മൗലികാവകാശങ്ങളും” എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും, പൗരാവകാശങ്ങളും കടമകളും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ എം എസ് ബിജു ഉദ്ഘാടനം ചെയ്തു എൻഎസ്എസ് പോഗ്രാം ഓഫീസർ കെ ടി സലീം അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾ ഒരുമിച്ച് ഭരണഘടന ആമുഖം വായിക്കുകയും ഭരണഘടന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചടങ്ങിൽ ചരിത്ര അധ്യാപകൻ നാസർ കാരങ്ങാടൻ വിഷയാവതരണം നടത്തി. അധ്യാപകരായ സി പി സഹിർ ,ഫഹദ് ചെറുവാടി വളണ്ടിയർമാരായ ദിയ, അബ്ദുൽ ഹാദി , യാസിൻ കെ തുടങ്ങിയവർ പങ്കെടുത്തു

See also  കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

Related Articles

Back to top button