Kerala

പാലക്കാട് കോങ്ങാട് സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു

പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്.

ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടിൽ ആടിനെ വളർത്തിയിരുന്നു. ആടിന് നൽകാൻ പ്ലാവില എടുക്കുന്നതിനായാണ് ഇയാൾ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവിൽ കയറാൻ ശ്രമിച്ചത്. ഇതിനായി ഇയാൾ സ്ലാബിൽ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കിൽ അകപ്പെടുകയുമായിരുന്നു.

യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്തത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് സതീശൻ

Related Articles

Back to top button