Local

പൂക്കോയ തങ്ങൾ പൂമരം ; പരിസ്ഥിതി ദിനത്തിൽ ഓർമ്മമരം നട്ട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ

കൊടിയത്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ “പൂക്കോയ തങ്ങൾ പൂമരം” എന്ന പേരിൽ ഓർമ്മമരം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പൂക്കോയ തങ്ങളുടെ സ്മരണാർത്ഥമാണ് പൂമരം നട്ടത്. വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് “ഒരു മരം, ഒരു ഓർമ്മ, ഒരു ഭാവി” എന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.

നിലമ്പൂർ ഗ്രേഡ് റേഞ്ച് ഓഫീസർ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ പി.ടി ഇസ്മായിൽ, പിടിഎ പ്രസിഡണ്ട് എസ്. എ നാസർ, ഹെഡ്മാസ്റ്റർ കെ പി മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, കെ ടി സലീം , ഫഹദ് ചെറുവാടി, കെ സി ലുക്മാൻ , ഇർഷാദ് ഖാൻ , സി കെ ഉബൈദുള്ള, ഷഹർബാൻ കോട്ട, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് ഒരു മരമെങ്കിലും നട്ടുപിടിപ്പിച്ച് സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

See also  ഭരണഘടനയുംമനുഷ്യാവകാശങ്ങളും, എൻ എസ് എസ് വോളന്റീയർമാർ സെമിനാർ സംഘടിപ്പിച്ചു

Related Articles

Back to top button