Local

റീസ്റ്റോർ ജില്ലാതല പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

മാവൂർ: ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ റീ സ്‌റ്റോർ ജില്ലാ തല പ്രോജക്ട് ഉദ്ഘാടനം ചെയ്തു. എൻ എസ്.എസ് .തനതിടം എന്ന പേരിൽ ഓപ്പൺ സ്റ്റേജും ഉദ്യാനവും ഒരുക്കിയാണ് വളണ്ടിയർമാർ ഈ പദ്ധതി നടപ്പിലാക്കിയത്. സ്ക്രാപ്പ് ചാലഞ്ച്, തട്ടു കട, ബിരിയാണി ചാലഞ്ച്, എന്നീ പ്രവർത്തനങ്ങൾ നടത്തി ധനസമാഹരണം നടത്തിയാണ് രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ചെലവിൽ ഓപ്പൺ സ്റ്റേജ് പൂർത്തിയാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സുധ കുമ്പളത്ത് നിർവഹിച്ചു.

വളണ്ടിയർ റിദ വി.ടി.ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ മോഹൻദാസ്.എ.പി., പ്രിൻസിപ്പൽ ഷബീർ എ.എം , ഹെഡ്മാസ്റ്റർ സുമേഷ്. പി. മുൻ പ്രിൻസിപ്പൽ മിനി എ.പി. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫൈസൽ എം.കെ. മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി.ബി. കൃഷ്ണൻ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിനി വില്യം, സൗഹൃദ കോർഡിനേറ്റർ സുമയ്യ.കെ. മുൻ വളണ്ടിയർലീഡർമാരായ അമൃത,അഹല്യ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് മൻസൂർ മണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് വളണ്ടിയർലീഡർ അനു പ്രജ് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ആലിക്കുട്ടി, സിബിൻ ആൻ്റണി, റസിയാബി തുടങ്ങിയവർ നേതൃത്വം നൽകി.

See also  നവോത്ഥാന സംഗമം ഇന്ന് അരീക്കോട്

Related Articles

Back to top button