National

പ്രോബ 3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് ഇസ്രോയുടെ പിഎസ്എൽവി-സി 59 റോക്കറ്റ് വിക്ഷേപിച്ചത്. 4.04ന് ഇരു കൃത്രിമ ഉപഗ്രങ്ങളുമായി പിഎസ്എൽവി സി 59 കുതിച്ചുയർന്നു

വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് സാധിച്ചു. ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്നലെ പ്രോബ 3 വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാൽ ഉപഗ്രഹങ്ങളിലൊന്നിൽ സാങ്കേതിക പ്രശ്‌നം കണ്ടതിനെ തുടർന്ന് വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3യുടെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്.

The post പ്രോബ 3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി appeared first on Metro Journal Online.

See also  ജസ്റ്റിസ് ബിആർ ഗവായ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും

Related Articles

Back to top button