Gulf

ആഗോള റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ന്യൂയോര്‍ക്കിനെയും ലണ്ടനെയും പിന്നിലാക്കി ദുബൈ

ദുബൈ: ആഗോള റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിക്ഷേപകര്‍ക്ക് ലാഭം ലഭിക്കുന്നതിലും വസ്തുവിന്റെ മൂല്യം വര്‍ധിക്കുന്നതിലും ന്യൂയോര്‍ക്കിനെയും ലണ്ടനെയും പിന്നിലാക്കി ദുബൈ. ദുബൈയില്‍ ഈ രംഗത്ത് നിക്ഷേപിക്കുന്നവര്‍ക്ക് ഏഴു ശതമാനം ലാഭം ലഭിക്കുമ്പോള്‍ ഇത് ന്യൂയോര്‍ക്കില്‍ 4.2 ശതമാനവും ലണ്ടനില്‍ 2.4 ശതമാനവും മാത്രമാണ്. വാടകയിനത്തിലും വസ്തുവിന്റെ മൂല്യം വര്‍ധിക്കുന്ന കാര്യത്തിലും ഈ രണ്ട് നഗരങ്ങള്‍ക്കും മുകളിലാണ് ദുബൈയുടെ സ്ഥാനമെന്ന് കാണാം.

ദുബൈയില്‍ പണപ്പെരുപ്പം കണക്കുകൂട്ടിയാലും വര്‍ഷത്തില്‍ 16.5 ശതമാനത്തോളം മൂല്യ വര്‍ധനവ് സംഭവിക്കുന്നുണ്ട്. വസ്തുവിന് ദുബൈയിലുള്ള വലിയ ആവശ്യകതയാണ് സുശക്തമായ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് പ്രതിഫലിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലേക്ക് പോയാല്‍ ഇത് 8.1 ശതമാനവും ലണ്ടണില്‍ ഇത് കേവലം 1.6 ശതമാനവും മാത്രമാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിലനില്‍ക്കുന്ന സീറോ പ്രോപര്‍ട്ടി ടാക്‌സും നിക്ഷേപകരെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്.

See also  അമീറാത്ത് അണക്കെട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന്

Related Articles

Back to top button