ചെറുകിടവ്യാപാരമേഖലയിൽനിന്നുംകുത്തകളെ പുറത്താക്കുക

ബാലുശ്ശേരി:വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരിയൂണിറ്റും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ബാലുശ്ശേരി മേഖല യൂണിറ്റും സംയുക്തമായി 2024 സെപ്തബർ 29 ന് “ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധിയും പരിഹാരവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എലത്തൂർ മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജയപ്രകാശൻ.ഇ. ഉദ്ഘാടനംചെയ്‌തു .”ചെറുകിട വ്യാപാരമേഖലയിലേക്കു സ്വയം തൊഴിൽ കണ്ടെത്തി സാധാരണക്കാർക്കു കടന്നുവരാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ‘ഒറ്റ രാജ്യം ഒറ്റനികുതി’ എന്ന് കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ജി എസ് ടി നികുതി സമ്പ്രദായം കോർപ്പറേറ്റുകളുടെതാല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.” അദ്ദേഹംപറഞ്ഞു . കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ശ്രീ.എസ് രാജീവൻ വിഷയാവതരണം നടത്തി. ചില്ലറ വില്പന രംഗത്തെ കുത്തകളുടെ കടന്നുകയറ്റത്തിന് അവസരമൊരുക്കിയും, ജി സ് ടി അടിച്ചേൽപ്പിച്ചും ഓൺലൈൻ വ്യാപാരത്തിന് പിടി മുറുക്കാൻ അവസരമൊരുക്കിയും കേരളത്തിലെ ചെറുകിടവ്യാപാര രംഗത്തെ തകർക്കു കയാണ് ഭരണാധികാരികൾ”അദ്ദേഹം പറഞ്ഞു. ഉള്ളിയേരി വ്യാപാരി വ്യവസായി ഏകോപന സമിതിപ്രസിഡൻ്റ് ശ്രീ ബാബു കെ.എം , വാകയാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അജ്മൽ എൻ പി , വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട കമ്മറ്റിയംഗം സുഭാഷ് ചന്ദ്ര എന്നിവർ സംസാരിച്ചു .രൂപേഷ് വർമ്മ അദ്ധ്യത വഹിച്ചു. എം പി അനിൽ കുമാർ സ്വാഗതവും കേശവൻ കോപ്പറ്റ നന്ദിയും പറഞ്ഞു