Kerala

കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാ(13)ണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം.

മറ്റ് കുട്ടികളാരോ ആണ് ചെരുപ്പ് കെട്ടിടത്തിന് മുകളിലേക്ക് എറിഞ്ഞത്. ഇതെടുക്കാൻ മതിൽ വഴി ഷെഡിന് മുകളിൽ കയറിയ കുട്ടി തൊട്ടുമുകളിലൂടെ പോയ വൈദ്യുതി ലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.

മിഥുനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 

See also  കേസുകളിൽ തീരുമാനമായില്ല; വഖഫ് ബോർഡിന്റെ കാലാവധി നീട്ടി നൽകി ഹൈക്കോടതി

Related Articles

Back to top button