മകൾ ഒളിച്ചോടി എന്നപേരിൽ വ്യാജ പോസ്റ്റ്; ലീഗ് പ്രവത്തകർക്കെതിരെ പരാതി നൽകി സമസ്ത നേതാവ് സത്താർ പന്തല്ലൂർ
ലീഗിന് ആർജ്ജവമുണ്ടെകിൽ ആശയം കൊണ്ട് നേരിടുക ലീഗിന് മുന്നറീപ്പ് നൽകാനും സമസ്ത നേതാവ് മറന്നില്ല

പന്തല്ലൂർ: തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ലീഗ് പ്രവർത്തകർക്ക് എതിരെ പോലീസിൽ പരാതി നൽകിയാതായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു എസ് എഫ് ഐ നേതാവ് അജയന്റെ കൂടെ ഒളിച്ചോടി എന്ന പൊരിലാണ് വ്യാജ ഫോട്ടോ മുസ്ലിം ലീഗ് സൈബർ പോരാളികൾ പ്രചരിപ്പിക്കുന്നത് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
എൻ്റെ മകളുടെ പേര് പറഞ്ഞ് എന്നെയും മകളേയും അപകീർത്തിപ്പെടുത്താനും കുടുംബത്തെ അപമാനിക്കാനും ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിച്ചു വരികയാണ്. അവളുടേതും അല്ലാത്തതുമായ പല ചിത്രങ്ങളും പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേകം ഡിസൈൻ ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഓരോരുത്തരുടേയും അടുത്ത് ഏതെല്ലാം പോസ്റ്ററുകളാണ് എത്തിയത് എന്നറിയില്ല.
കഴിഞ്ഞ ദിവസം വളരെ പ്രമുഖനായ ഒരാൾ എന്നെ ആശ്വസിപ്പിക്കാൻ വിളിച്ചിരുന്നു. ആശ്വസിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം ഇതാണ്: സത്താറിൻ്റെ മകൾ എസ്.എഫ്.ഐ നേതാവ് അജയൻ്റെ കൂടെ ഒളിച്ചോടിപ്പോയി എന്ന വിവരമാണത്രേ അദ്ദേഹത്തിന് ലഭിച്ചത്. അജയൻ എന്ന വ്യാജ പേരിൽ മുസ് ലിം ലീഗ് ഗ്രൂപ്പുകളിൽ പോലും ആവേശപൂർവ്വം ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോയിലെ വ്യക്തി അവൻ്റെ നാട്ടിലെ എം.എസ്.എഫ് യൂണിറ്റ് പ്രസിഡൻ്റായ ഒരു മുസ് ലിം വിദ്യാർത്ഥിയാണ് എന്നതാണ് കൗതുകകരം. നിരപരാധിയായ ഒരു പെൺകുട്ടിയെ പച്ചക്കള്ളം പറഞ്ഞ് ഇങ്ങനെ അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല, തീർച്ച.

പെൺകുട്ടിയെ അപമാനിച്ചുവെന്ന ഗുരുതരമായ വകുപ്പാണ് പോലീസ് F I R ൽ ചേർത്തിട്ടുള്ളത്. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയപ്പോഴേക്ക് ഒത്തുതീർപ്പിനും നഷ്ടപരിഹാരം തരാമെന്ന വാഗ്ദാനവുമായി ചിലരുടെ ദൂതൻമാർ എന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ബഹുമാനപൂർവ്വം പോയി പണി നോക്കാൻ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിന് എന്നെ ആരും ബന്ധപ്പെടേണ്ടതുമില്ല.
സംഘടനാപരമായോ ആശയപരമായോ എന്നോട് വിയോജിപ്പുള്ളവർ ഉണ്ടാവാം. അവർ എന്നെ നേരിടാനാണ് ആർജ്ജവം കാണിക്കേണ്ടത്. ഇത്തരത്തിലുള്ള മാന്യതക്ക് നിരക്കാത്ത വഴികൾ തേടുന്നത് അവരുടെ കഴിവ് കേടായേ കാണാനാവൂ. ഇതെല്ലാം ഗുരുത്വക്കേടായി വ്യാഖ്യാനിക്കുന്ന ചില സാധുക്കളുമുണ്ട്. അതിനെയൊന്നും ഭയപ്പെടേണ്ട കാര്യം ഇപ്പോൾ എനിക്കില്ല.
ഇത്തരം വൃത്തികെട്ട രീതികളിലൂടെ അപമാനിക്കാൻ ശ്രമിച്ചാൽ എനിക്ക് ശരിയാണെന്ന് ബോധ്യം വന്ന വഴിയിൽ നിന്നും നിലപാടിൽ നിന്നും ഞാൻ പിന്തിരിയുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.