Local
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ.ജോബി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും , അവ വിൽക്കുന്നതുമൂലമു ണ്ടാകുന്ന ശിക്ഷാനടപടികളെ കുറിച്ചും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്നുള്ളതിനെക്കുറിച്ചും കുന്ദമഗലം എക്സൈസ് സിവിൽ ഓഫീസറായ ശ്രീ. ഷഫീഖലി വിദ്യാർഥികൾക്ക് ക്ലാസ്സുകൾ എടുത്തു.
കോളേജ് ആന്റി ഡ്രഗ് സെൽ കോഡിനേറ്റർ അഫ്നാൻ എ ടി കോളേജ് പി ആർ ഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.