Local
കെ.എൻ.എം. സർഗമേള: അരീക്കോട് ജേതാക്കൾ

മഞ്ചേരി : നോബിൾ വിമൻസ് കോളേജിൽ നടന്ന കെ.എൻ.എം. ഈസ്റ്റ് ജില്ലാ മദ്രസാ സർഗമേളയിൽ 357 പോയിന്റ് നേടി അരീക്കോട് കോംപ്ലക്സ് ജേതാക്കളായി. എടവണ്ണ കോംപ്ലക്സ് രണ്ടും പാണ്ടിക്കാട് കോംപ്ലക്സ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു.
കെ.എൻ.എം. ജില്ലാപ്രസിഡന്റ് പി.കെ. അബ്ദുല്ല ഹാജി അധ്യക്ഷനായി. മാപ്പിളകലാ അക്കാദമി പുരസ്കാര ജേതാവ് ഇ.കെ.എം. പന്നൂർ മുഖ്യാതിഥിയായി. കെ.എൻ.എം. വിദ്യാഭ്യാസ ബോർഡിനുകീഴിലെ ജില്ലയിലെ 16 മദ്രസാ കോംപ്ലക്സുകളിൽ നിന്നുള്ള 1051 കലാപ്രതിഭകൾ മാറ്റുരച്ചു. ടി. യൂസഫലി സ്വലാഹി, സൈഫുദ്ദീൻ മങ്കട, പി. അബൂബക്കർ മദനി, എൻ. അബ്ദുള്ള സ്വലാഹി, കെ. സുലൈമാൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി അബ്ദുൽ അസീസ് സുല്ലമി ട്രോഫികൾ വിതരണം ചെയ്തു.