Kerala

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. നിയമസഭാ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഷൗക്കത്ത് സത്യവാചകം ചൊല്ലിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരത്ത് എത്തിയ ആര്യാടൻ ഷൗക്കത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളെ നേരിൽ കണ്ടിരു്‌നു

11,077 വോട്ടുകൾക്ക് വിജയിച്ചാണ് നിലമ്പൂരിൽ ഷൗക്കത്ത് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ന് ശേഷം ആദ്യമായാണ് മണ്ഡലം യുഡിഎഫിന് ലഭിക്കുന്നത്.

See also  ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Related Articles

Back to top button