Local

കാവനൂരിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി; ഗേറ്റും കാറും തകർത്തു

അരീക്കോട്: കാവനൂരിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി. അപകടത്തിൽ വീടിന്‍റെ ഗേറ്റ് തകർന്നു. മുറ്റത്ത് നിർത്തിയിട്ട കാറിലേക്ക് ഇടിച്ച് കയറി ഭാഗികമായി കേടുപാടുകളും സംഭവിച്ചു. ബുധനാഴ്ച രാവിലെ 7 ഓടെയാണ് സംഭവം. കാവനൂർ കിഴിശ്ശേരി റോഡിലെ ഇല്ലിക്കൽ ഉമ്മറിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ കാർ ഡ്രൈവർ പുത്തലം സ്വദേശി മുഹമ്മദലിക്ക് പരിക്കൊന്നുമില്ല. കാറിൽ മറ്റു യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിൻറെ മുൻവശത്തുള്ള റോഡിൽ വെച്ച് കാർ തിരിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയത്.

See also  പ്രതിഭകൾക്ക് ഊഷ്മള സ്വീകരണം നൽകി

Related Articles

Back to top button