Movies

ആ നടി ആരാണെന്ന് അറിയില്ല; പരമാര്‍ശം വേദനിപ്പിച്ചു; നടിക്കെതിരെ സുധീര്‍ കരമന

കലോത്സവത്തിലെ അവതരണ ഗാനത്തിന് നൃത്തം പരിശീലിപ്പിക്കാന്‍ ഒരു പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ വേദനിപ്പിച്ചെന്ന് നടന്‍ സുധീര്‍ കരമന. പരിപാടിയില്‍ മന്ത്രിക്കൊപ്പം വേദി പങ്കിട്ട നടന്‍ കൂടിയാണ് സുധീര്‍.

കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സുധീറിനുള്ളത്. പക്ഷെ ആ നടി ആരാണെന്ന് തനിക്ക് അറിയില്ല.

താനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്.

വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. ഇത് തനിക്ക് വേദന തോന്നി. സാധാരണഗതിയില്‍ ആരും പണം ചോദിക്കാറില്ല. ഒട്ടും ശരിയായ രീതിയല്ല ആ നടിയുടെ ഭാഗത്ത് നിന്നുണ്ടായത്. കുട്ടികളുടെ കാര്യമല്ലേ. സര്‍ക്കാരിന് കലോത്സവത്തിലൂടെ പ്രത്യേകിച്ച് വരുമാനം ഒന്നുമല്ലല്ലോ. മന്ത്രി പറഞ്ഞ നടി എംഎംഎ അംഗമാണോയെന്ന് പോലും വ്യക്തമല്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല’, എന്നാണ് നടന്‍ പ്രതികരിച്ചത്.

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം.

See also  അത്ഭുതങ്ങൾ ഒളിപ്പിച്ച് അവതാർ 3 ട്രെയ്‌ലർ പുറത്ത്; ആകാംഷയോടെ ആരാധകർ

Related Articles

Back to top button