Movies
അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഊട്ടി: അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് അവിടെയെത്തിയത്. ഊട്ടിയിൽ കഴിഞ്ഞ ദിവസം താപനില 6 ഡിഗ്രി വരെ താഴ്ന്നിരുന്നു. ബോട്ട്ഹൗസ്, കർണാടക ഗാർഡൻ, ദൊഡ്ഡാബെട്ട, ഗാർഡൻ, പൈക്കര തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് പ്രയാസപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിൽ തിരക്കുകൂടാനാണ് സാധ്യത. സഞ്ചാരികൾ ഊട്ടിയിൽ റൂമുകൾ ബുക്ക് ചെയ്ത് മാത്രം യാത്ര പോകാൻ ശ്രദ്ധിക്കുക. ഓൺ അറൈവൽ റൂം കിട്ടാൻ വലിയ രീതിയിൽ പ്രയാസപ്പെടും. അതേ സമയം മസിനകുടി വൺ വേ, ബന്ദിപ്പൂർ മുതുമല വഴികളെല്ലാം കനത്ത ഗതാഗത കുരുക്കിലാണ്. താമരശ്ശേരി ചുരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.