Education

നീലേശ്വരം വെടിക്കെട്ട് അപകടം: ചെറുവത്തൂർ സ്വദേശിയും മരിച്ചു, മരണസംഖ്യ നാലായി

നീലേശ്വരം വീരാർക്കാവ് വെടിക്കെട്ട് അപകടത്തിൽ മരണം നാലായി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് ഒടുവിൽ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാൾ മരിച്ചത്. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജുവാണ്(38) മരിച്ചത്. ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

നേരത്തെ ചോയംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ് എന്നായാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. ഇപ്പോഴും പലരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

See also  ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ

Related Articles

Back to top button