Education

കാശിനാഥൻ : ഭാഗം 78

രചന: മിത്ര വിന്ദ

…… അവിടെ…. അതല്ലേ നിന്റെ അർജുൻ സാറ്…

പാറു വിരൽ ചൂണ്ടിയ വാതിലിന്റെ വശത്തേയ്ക്ക് നോക്കിയ കല്ലുവിന്റെ നെഞ്ചിടിപ്പ് പോലും നിന്നു പോകുന്ന അവസ്ഥ ആയിരുന്നു…

ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അല്പം ചെരിഞ്ഞു, മുഖത്തിന്റെ ഒരു വശം ചുവരിൽ ചേർത്തു കൊണ്ട് നിൽക്കുകയാണ് അർജുൻ… ഒരു മന്തസ്മിതത്തോടെ…

കാറ്റു പോലെ പാഞ്ഞു ചെന്നു അവൾ അവന്റെ നെഞ്ചിലേക്ക് ചേക്കേറിയപ്പോൾ,അർജുന്നെ നോക്കി കൊണ്ട് പാറു ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയിരിന്നു…

തന്റെ ഇരു കൈകൾ കൊണ്ട് അവളെ വാരി പുണർന്ന ശേഷം ആ നെറുകയിൽ അവന്റെ അധരം പതിഞ്ഞപ്പോൾ ആ മിഴികളും നിറഞ്ഞു തൂവിയിരുന്നു.

കല്ലു……..

കാതിൽ അവന്റെ ശബ്ദം പതിഞ്ഞതും അവളുടെ പിടിത്തം അല്പം കൂടി മുറുകി.

കരയാതെടാ…… പ്ലീസ്..

അവൻ അവളുടെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ ശ്രെമിച്ചു എങ്കിലും കല്ലുവിന്റെ കണ്ണീർ തോന്നില്ല..

അങ്ങനെ ഒന്നും നമ്മളെ പിരിക്കാൻ ആർക്കും ആവില്ല കൊച്ചേ..ഇനീ നീ ഇങ്ങനെ  നിലവിളിച്ചു കൊണ്ട് ബാക്കി ഉള്ളവനെ കൂടി കരയിപ്പിക്കല്ലേ…

അത് പറയുകയും അവന്റെ ശബ്ദം പതറി. അത് മനസിലാക്കിയ കല്ലു ആ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെയൊന്ന് നോക്കി.

സാർ……. ഞാൻ ഇത്രയും ദിവസം അനുഭവിച്ച വേദന, അത്… അത് പറഞ്ഞാൽ മാറ്റർക്കും മനസിലാവില്ല…..എല്ലാം കൈ വിട്ടു പോയി എന്നാണ് ഞാൻ കരുതിയെ…

അവൾ വീണ്ടും വീണ്ടും കരഞ്ഞു.

അർജുൻ,അവളുടെ മിഴിനീർ തുടച്ചു മാറ്റുന്നതിനു ഒപ്പം തന്നെ അത് വീണ്ടും നിറ കവിഞ്ഞു ഒഴുകി തുടങ്ങി..

കരയാതെ കല്ലു…. പ്ലീസ്..

ഞാൻ…. ഞാൻ കരുതി സാറെന്നേ മറന്നു കാണും എന്ന്…..

..ഈ അർജുന്റെ ചങ്കിടിപ്പാണ് നീയ്… ആ നിന്നെ മറന്നു കളഞ്ഞു കൊണ്ട് ഒരു ജീവിതം എനിക്ക് ഇല്ലന്നേ …ജീവിച്ചാലും ശരി മരിച്ചാലും ശരി നമ്മൾ ഒരുമിച്ചു ആണ്..

പറയുന്നതിന് ഒപ്പം അവളുടെ കഴുത്തിൽ കിടന്ന താലി മാല ഊരി മറ്റുവാനും അവൻ മറന്നില്ല.

“ഇതിന്റെ ആവശ്യം ഇല്ലായിരുന്നു.. പിന്നെ നിന്റെ അമ്മയും അമ്മാവനും ഒരു തരത്തിലും അടുക്കുന്നില്ല, അവസാനം വേറൊരു നിർവഹവും ഞങ്ങളുടെ മുന്നിൽ കണ്ടില്ല പെണ്ണേ….അതുകൊണ്ട് ആണ് ഇങ്ങനെ ഒരു ഡ്രാമ കളിയാക്കാൻ തയ്യാറായത്…”

അവളെ ചേർത്തു പിടിച്ചു കൊണ്ട് അർജുൻ ആ മുറി വിട്ടു ഇറങ്ങി.

പാറുവും ജാനകി ചേച്ചിയും അടുക്കളയിൽ ആയിരുന്നു..

ആ സമയത്ത് ആണ് കാശിയും എത്തി ചേർന്നത്.

ആഹ് ആരിത് കല്ലുവോ… എപ്പോ എത്തി കൊച്ചേ നീയ്..

See also  ശിശിരം: ഭാഗം 71

ഒരു അനുജത്തികുട്ടിയെ പോലെ വാത്സല്യത്തോടെ അവൻ വന്നു കല്ലുവിന്റ കവിളിൽ തട്ടി…

കുറച്ചു സമയം ആയി ഏട്ടാ…..

ഹ്മ്മ്… ശിവൻ എവിടെ… കണ്മണിയേ……

അവൻ നീട്ടി വിളിച്ചു എങ്കിലും എങ്കിലും ആരും വിളി കേട്ടില്ല..

കണ്മണി അവളുടെ അച്ഛന്റെ ഒപ്പം കറങ്ങാൻ പോയേക്കുവാ കാശിയേട്ടാ……

ചിരിയോടെ പാറു പറഞ്ഞപ്പോൾ കാശി ഫോൺ എടുത്തു ശിവന്റെ നമ്പറിൽ കാൾ ചെയ്ത്.

എടാ…. കണ്മണിടെ കൈയിൽ കൊടുത്തേ…..ഹ്മ്മ്….. ആഹ് കണ്മണി, ചെറിയച്ഛൻ ചോക്ലേറ്റ് മേടിച്ചോണ്ട് വന്നത് മുഴുവൻ പാറുമ്മ കഴിച്ചു തീർത്തു കേട്ടോ… ഇനി ഒരെണ്ണം പോലും ഇല്ലാ കേട്ടോ…

പെട്ടന്ന് അപ്പുറത്ത് നിന്നും ഒരു ചിരി കേട്ടു…

ചെറിയച്ഛൻ അതെല്ലാം ഒളിപ്പിച്ചു വെയ്ക്കും എന്ന് എനിക്ക് അറിയാല്ലോ…. എന്നേ പറ്റിക്കാൻ നോക്കണ്ട കേട്ടോ…

കുഞ്ഞ് പറയുന്നത് ശരിക്കും മനസിലാവില്ല എന്നാലും,ഏറെക്കുറെ കാര്യങ്ങൾ ഒക്കെ കാശിക്ക് പിടി കിട്ടി.

വൈകാതെ വരണം എന്നും എല്ലാവർക്കും കൂടി ഡിന്നർ കഴിക്കാൻപുറത്തേക്ക് പോകണം ഇന്നും ശിവനോട് പറഞ്ഞ ശേഷം കാശി ഫോൺ കട്ട്‌ ചെയ്തത്.

കല്ലു…… വാ ഇരിയ്ക്ക് പെണ്ണേ നീയ്..

പാറു ആണെങ്കിൽ അവള്ടെ കൈയിൽ പിടിച്ചു വലിച്ചതും അർജുൻ പെട്ടന്ന് അത് തടഞ്ഞു.

എന്റെ കൊച്ചിനോട് ഞാൻ ഒരക്ഷരം പോലും ഇതേ വരെയും ആയിട്ട് സംസാരിച്ചിട്ടുപോലും ഇല്ലാ….
പറയുന്നതിന് ഒപ്പം അവളെയും കൊണ്ട് അർജുൻ താൻ വരുമ്പോൾ താമസിക്കാറുള്ള മുറിയിലേക്ക് കയറി പോകുകയും ചെയ്ത്.

ആഹ്… അതാണ് നല്ലത്, അവര് രണ്ടാളും തുറന്നു പറയട്ടെ നടന്ന കാര്യങ്ങൾ മുഴോനും… അതാ‍ അതിന്റെ ഒരു ഇത്…അല്ലേ പാറുവേ…

ഹ്മ്മ്…. കറക്റ്റ് ആണ് ഏട്ടാ,,, കാശി പറഞ്ഞതിനോട് പാറുവും യോജിച്ചു.

ജാനകി ചേച്ചി……

കാശി വിളിച്ചതും അവര് ഉറക്കെ വിളി കേട്ടു.

ചേച്ചി…. കല്ലു വന്ന സ്ഥിതിക്ക് എന്നാൽ പിന്നെ ചേച്ചി പൊയ്ക്കോളൂ, എന്നിട്ട് അവളുടെ വീട്ടിലേ അവസ്ഥ എങ്ങനെ ആണെന്ന് എന്നോട് ഒന്ന് വിളിച്ചു അറിയിക്ക് കേട്ടോ..

ശരി കുഞ്ഞേ….

കൂടുതൽ ഒന്നും പറയാതെ ക്കൊണ്ട് അവർ റെഡി ആവാനായിപോയി.

കാശി റൂമിലേക്ക് ചെന്നപ്പോൾ പാറു ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് നിൽക്കുകയാണ്..

വി നെക്ക് മോഡൽ ഇറക്കം കുറഞ്ഞ ഒരു ഇളം റോസു നിറം ഉള്ള ബനിയനും ഓഫ് വൈറ്റ് നിറം ഉള്ള പലാസോ പാന്റും ആണ് അവളുടെ വേഷം..

ജനാല യുടെ കമ്പിയിൽ വലം കൈ ഉയർത്തി പിടിച്ചു കൊണ്ട് വെളിയിലേക്ക് നോക്കി നിന്നാണ് അവളുടെ സംസാരം..

കാച്ചികുറുക്കിയ പാലിന്റെ നിറം ഉള്ള അവളുടെ അണി വയറും നാഭി ചുഴിയും, കൈ ഉയർത്തി പിടിച്ചു നിൽക്കുന്നത് കൊണ്ട് വ്യക്തമായി അവനു കാണാം…

See also  വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം

ഹ്മ്മ്.. കുറച്ചു ദിവസം ആയി ഒന്ന്..###@*… രണ്ടാളും ബിസി ആയിരുന്നു. ഒപ്പം കല്ലുവിനെ കുറിച്ച് ഉള്ള ടെൻഷൻ വേറെ..
ഓർത്തു കൊണ്ട്
പതിയെ വേഷം മാറിയ ശേഷം കാശി ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിലൂടെ ചെന്നു.

യ്യോ… കാശിയേട്ടാ…..

അവന്റെ മോതിര വിരൽ അവളുടെ നാഭി ചുഴിയെ ഒന്ന് വട്ടം ചുറ്റിച്ചതും ഓർക്കാപ്പുറത്ത്
പെണ്ണൊന്നു അടിമുടി പൂത്തുലഞ്ഞു.

മാം… വാട്ട്‌സ് ഹാപ്പെൻഡ്….

സൊ… സോറി അരവിന്ദ്.. ഐ വിൽ കാൾ യു ബാക്ക്….

പെട്ടന്ന് അവൾ ഫോൺ കട്ട്‌ ചെയ്തു, പിന്തിരിയാൻ ഭാവിച്ചതും അവന്റെ കൈ വിരലുകൾ താഴേക്ക് അരിച്ചു ഇറങ്ങിയിരുന്നു.

കാശിയേട്ടാ…… ഇതെന്താ ഇത്…

അനുസരണക്കേട് കാണിച്ചു കൊണ്ട് ഇരിക്കുന്ന അവന്റെ കൈയിൽ പെണ്ണൊന്നു ബലമായി പിടിച്ചു എങ്കിലും അവനു കൃത്യമായി അറിയാമായിരുന്നു തന്റെ സഞ്ചാര പാത എവിടേക്ക് ആണെന്ന് ഉള്ളത്.

കാശിയേട്ട…..

എത്തേണ്ടിടത്തു അവൻ എത്താൻ തുടങ്ങിയതും അവളാകെ പുളകിതയായി.

രാത്രി ആവട്ടെ കാശിയേട്ടാ… പ്ലീസ്…

കുറുകി കൊണ്ട് അവൾ പറയുന്നുണ്ട് എങ്കിലും അവൻ അത് കേൾക്കാൻ പോലും കൂട്ടാക്കി ഇല്ലാ.

കാശിമോനേ

വെളിയിൽ നിന്നും ജാനകിചേച്ചിയുടെ വിളി ഒച്ച .

ചെ… … നശിപ്പിച്ചു,കൈ എടുത്തു കുടഞ്ഞു കൊണ്ട് ദേഷ്യത്തിൽ പോകുന്നവനെ നോക്കി പാറു പൊട്ടിച്ചിരിച്ചു.

ചിരിച്ചോ നീയ്… ഇതിന്റെ പാലിശേ കൂട്ട് പലിശയും ചേർത്ത് രാത്രി ഞാൻ തരുന്നുണ്ട്…… കരുതിയിരുന്നോ…

കലി പുരണ്ടു പോകുന്നതിനു ഇടയിൽ ഒന്ന് പറയാനും മടിച്ചില്ല അവൻ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 78 appeared first on Metro Journal Online.

Related Articles

Back to top button