അല്ലു അര്‍ജുന്റെ അറസ്റ്റ് ചിരഞ്ജീവിയുടെ പക പോക്കലോ; തെലുങ്ക് ദേശത്ത് പുതിയ വിവാദം, മെഗാ ഫാമിലിക്കെതിരെ ആരാധക രോഷം

പുഷ്പ 2 സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ അല്ലു അര്‍ജുനെതിരെയുണ്ടായ കേസും അറസ്റ്റും തെലുങ്ക് സിനിമാ ലോഗത്തെ മെഗാ ഫാമിലിയെന്നറിയപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബത്തിന്റെ പദ്ധതിയാണെന്ന് സംശയം. മെഗാ ഫാമിലിയുടെ ബന്ധു കൂടിയായ അല്ലു അര്‍ജുന്‍ ഇവരുമായി അകലം പ്രാപിക്കുകയാണ്. പുഷ്പയുടെ വിജയത്തിലും പ്രമോഷനിലും ചിരഞ്ജീവിയുടെ കുടുംബത്തെ മാറ്റി നിര്‍ത്തിയ അല്ലു, പ്രമോഷനിടെ മെഗാഫാമിലിയിലെ ഒരു നടനെതിരെ പരോക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണോ പുതിയ സംഭവ വികാസമെന്നാണ് ട്രോളി വുഡ് ലോകം സംശയിക്കുന്നത്.
പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് അല്ലു അര്‍ജുനെതിരെ ഹൈദരബാദ് പോലീസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. അപകടത്തിന് കാരണം അല്ലുവിന്റെ തിയേറ്ററിലേക്കുള്ള വരവാണെന്ന് പറഞ്ഞ് നടനെ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് അംഗീകരിച്ച പ്രാദേശിക കോടതി അല്ലുവിനെ റിമാന്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ജയിലിലേക്ക് പോകുന്നതിനിടെയാണ് അല്ലുവിന് ഹൈക്കോടതിയുടെ ജാമ്യം ലഭിച്ചത്.
അറസ്റ്റിന് പിന്നില്‍ അല്ലു അര്‍ജുന്റെ അമ്മാവനായ ചിരഞ്ജീവിയുടെ കുടുംബമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്താണ് മെഗാഫാമിലിക്കുള്ളിലെ തര്‍ക്കങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമായത്. ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കല്യാണിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥി ശില്‍പ രവിക്ക് വേണ്ടി അല്ലു അര്‍ജുന്‍ പ്രചാരണത്തിനിറങ്ങിയെന്ന വിവാദത്തിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. ശില്‍പയുമായി ചര്‍ച്ച നടത്തിയ അല്ലു അര്‍ജുന്‍ പവന്‍ കല്ല്യാണിന്റെ പ്രചാരണത്തിന് പോയിട്ടുണ്ടായിരുന്നില്ല. എന്‍ ഡി എ മുന്നണിയിലുള്ള പവന്‍ കല്യാണ്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അല്ലു അര്‍ജുനെതിരെ തിരിയുന്നതെന്നാണ് വിമര്‍ശനം.
പവന്‍ കല്യാണ്‍ ഇലക്ഷനില്‍ വിജയിച്ചപ്പോള്‍ കുടുംബത്തില്‍ നടന്ന ആഘോഷങ്ങളില്‍ അല്ലുവിന്റെ കുടുംബം ഉണ്ടായിരുന്നില്ല. പിന്നീട് താര കുടുംബത്തില്‍ നടന്ന പല ചടങ്ങുകളിലും അല്ലു അര്‍ജുന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇല്ലായിരുന്നു.
The post അല്ലു അര്‍ജുന്റെ അറസ്റ്റ് ചിരഞ്ജീവിയുടെ പക പോക്കലോ; തെലുങ്ക് ദേശത്ത് പുതിയ വിവാദം, മെഗാ ഫാമിലിക്കെതിരെ ആരാധക രോഷം appeared first on Metro Journal Online.